12:04pm 14 November 2026
NEWS
ക്ഷേത്ര പൗരോഹിത്യത്തിലെ വിപ്ലവം: അവർണ്ണ സമുദായങ്ങളുടെ തന്ത്രവിദ്യാപീഠങ്ങൾക്ക് അംഗീകാരം നൽകിയത് ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി തള്ളി; ശാന്തി നിയമനങ്ങളിലെ സംവരണവും ശരിവെച്ചു
23/10/2025  01:42 PM IST
സുരേഷ് വണ്ടന്നൂർ
ക്ഷേത്ര പൗരോഹിത്യത്തിലെ വിപ്ലവം: അവർണ്ണ സമുദായങ്ങളുടെ തന്ത്രവിദ്യാപീഠങ്ങൾക്ക് അംഗീകാരം നൽകിയത് ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി തള്ളി; ശാന്തി നിയമനങ്ങളിലെ സംവരണവും ശരിവെച്ചു

കൊച്ചി: ഈഴവ, അവർണ്ണ സമുദായങ്ങളുടെ തന്ത്രവിദ്യാപീഠങ്ങൾക്ക് സർക്കാരും ദേവസ്വം ബോർഡുകളും അംഗീകാരം നൽകുന്നതിനെതിരെ കേരള തന്ത്രി സമാജം കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജി തള്ളി. കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് സംവരണ നിയമങ്ങൾ പാലിച്ച് നടത്തിവരുന്ന ശാന്തി നിയമനങ്ങളെ ചോദ്യം ചെയ്ത ഹർജിയിലെ ആവശ്യങ്ങളും കോടതി നിരാകരിച്ചു.
​ജസ്റ്റിസ് രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ. വി .ജയകുമാർ എന്നിവരടങ്ങുന്ന കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് ചരിത്രപരമായ ഈ വിധി പുറപ്പെടുവിച്ചത്.
​അവർണ്ണരുടെ വിശ്വാസ-പൗരോഹിത്യ അവകാശങ്ങൾ സംബന്ധിച്ച് നിർണ്ണായക പ്രാധാന്യമാണ് ഈ വിധിക്കുള്ളത്. അയിത്തമെന്ന സാമൂഹിക ദുരാചാരം നിരോധിച്ച രാജ്യത്ത് ക്ഷേത്രങ്ങളിൽ ഇന്നും പലപ്രകാരം തുടരുന്ന അയിത്താചരണങ്ങൾ കേവലം മതാചാര വിഷയങ്ങളല്ല, മറിച്ച് മനുഷ്യാന്തസ്സിനും തുല്ല്യതയ്ക്കും നേരെയുള്ള വെല്ലുവിളികളാണെന്ന് ഈ വിധി ഓർമ്മിപ്പിക്കുന്നു.
​പൊതുവിടങ്ങളിൽ നിന്ന് മാത്രമല്ല, ക്ഷേത്ര ശ്രീകോവിലുകൾക്ക് അകത്തുനിന്നും കൂടി അയിത്തം നിർമ്മാർജ്ജനം ചെയ്യപ്പെടണം. എങ്കിൽ മാത്രമേ നവോത്ഥാന ലക്ഷ്യങ്ങൾ അർത്ഥപൂർണ്ണമാകൂ എന്ന കാഴ്ചപ്പാടാണ് വിധിയിലൂടെ ഊട്ടിയുറപ്പിക്കപ്പെടുന്നത്.
​ദേവസ്വം ബോർഡ് സംവിധാനവും ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് വഴി നടപ്പാക്കുന്ന സമുദായ സംവരണവും ഇല്ലാതാക്കി സവർണർക്കു വേണ്ടി ഫ്യൂഡൽ ക്ഷേത്ര ഭരണ സംവിധാനം തിരിച്ചുകൊണ്ടുവരാൻ ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിക്കുന്ന ആചാര സംരക്ഷകർക്കുള്ള ശക്തമായ തിരിച്ചടിയാണ് ഡിവിഷൻ ബെഞ്ചിൻ്റെ ഈ സുപ്രധാന വിധി .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img